ഹരിപ്പാട്: ദേശീയപാത നിർമാണത്തിന്റെ പേരിൽ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശ്ശടിയും ചുറ്റുമതിലും പൊളിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആരോപിച്ചു. പള്ളി സംരക്ഷിത സ്മാരകമായതിനാൽ ഇത് സംരക്ഷിക്കണമെന്ന് പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ, കുരിശ്ശടി ഇപ്പോൾ പൊളിച്ചതിനു പിന്നിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ സംശയാസ്പദമാണ്. ദേശീയ പാത രൂപരേഖ വന്നപ്പോൾ ഇടപെടാതിരുന്ന എം.എൽ.എ ഇപ്പോൾ ഒഴുക്കുന്നത് മുതല കണ്ണീരാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.