ambala

അമ്പലപ്പുഴ: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിച്ചു . സദസിന്റെ ജില്ലാതല ഉദ്ഘാടനം കായംകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ.സുകുമാരപിള്ള അദ്ധ്യക്ഷനായി . ജില്ലാ ഭാരവാഹികളായ സി.വാമദേവ്, എസ്. സന്തോഷ്, ആർ.ആനന്ദൻ, കെ. പ്രദീപ്, പി. ബാലചന്ദ്രൻ, പി.തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ജനകീയ സദസ് പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. ബാലൻ ഉണ്ണിത്താൻ, ആർ. സുഖലാൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ജി. ശരത്ചന്ദ്രൻ, രാധാകൃഷ്ണൻ, വി.ആർ.രജിത, വി.ആർ. അശോകൻ, ഐബു, ബാഹുലേയൻ എന്നിവർ ഉദ്ഘാടനം ചെയ്തു.