ambala

അമ്പലപ്പുഴ: ലോക ഭക്ഷ്യ ദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.ആലപ്പി വാച്ച് ടവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് എന്ന സ്ഥാപനമാണ് ശാന്തിഭവനിൽ അന്തേവാസികൾക്ക് ഭക്ഷണം നൽകിയത്. സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥിയും , വിദേശത്ത് ജോലി നോക്കി വരുന്ന അജീഷിന്റെ നിർദ്ദേശപ്രകാരം കൂടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അദ്ധ്യാപകരായ വിനു പാലക്കൽ, മനു കണ്ടത്തിൽ, ഡോളി സാജൻ, സാജൻ വർഗീസ്, ചാക്കോ മാത്യു, ജോബി തോമസ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികളായ അഭിജിത്ത്, അക്ഷയ്, പ്രതീഷ്, ചാക്കോച്ചി, അബീഷ്, ആരോമൽ, ജെറിൻ, അരവിന്ദ് ,അജീഷിന്റെ പിതാവ് ജോയി വർഗീസ്, സഹോദരൻ ജോയിഷ് വർഗീസ് എന്നിവരും പങ്കെടുത്തു.ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.