മാവേലിക്കര: പൊന്നാരംതോട്ടം ശ്രീ ഭദ്ര ശ്രീദുർഗ്ഗ ദേവീ ക്ഷേത്രത്തിലെ ക്ഷേത്ര പുനരുദ്ധാരണവും ദേവപ്രശന പരിഹാരക്രിയയും ദ്രവ്യ കലശവും സർപ്പ പ്രതിഷ്ഠാവാർഷികവും ലക്ഷാർച്ചനയും നാളെ മുതൽ 23 വരെ നടക്കും. നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം, വിഷ്ണുപൂജ, മൃത്യുഞ്ജയ ഹോമം, സുകൃത ഹോമം, വൈകിട്ട് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ,ത്രികാല ഭഗവതിപൂജ, മഹാസുദർശന ഹോമം, അഘോര ഹോമം ,ആവാഹനം.19ന് വൈകിട്ട് ഭഗവതിസേവ, തൃഷ്ടുപ്പ്ഹോമം. 20 ന് രാവിലെ സുകൃത ഹോമം,തിലഹവനം, വൈകിട്ട് പഞ്ചപുണ്യാഹം, വാസ്തു കലശപൂജ സ്ത്ര കലശപൂജ, വാസ്തുബലി. 21ന് രാവിലെ ഹബിംബ ശുദ്ധി കലശപൂജ, വൈകിട്ട് ദ്രവ്യകലശപൂജ, ആധിവാസഹോമം. 22ന് രാവിലെ അധിവാസം വിടർത്തി പൂജ, കാവിൽ വാർഷിക കലശം, നൂറും പാലും, ബ്രഹ്മ കലശാഭിഷേകം, ഗണപതി ഭഗവാന് അഷ്ടബന്ധ കലശം, വൈകിട്ട് സർപ്പ ബലി . 23ന് രാവിലെ ലക്ഷാർച്ചന, വൈകിട്ട് കലശാഭിഷേകം . പൂജാകർമ്മങ്ങൾക്ക് ക്ഷേത്രതന്ത്രി കല്ലമ്പള്ളി വാമനൻ നമ്പൂതിരിയും , ക്ഷേത്രമേൽശാന്തി ഹരിമോഹനൻ നമ്പൂതിരിയും നേതൃത്വം വഹിക്കും.