ചേർത്തല: സർക്കാരിന്റെ നിർദ്ദിഷ്ട ലൈസൻസുകളില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന കുടിവെള്ള വിതരണം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാക്കേജ്ഡ് ജാർ ആൻഡ് ഡ്രിങ്കിംഗ് വാട്ടർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യത്തെ തീർത്തും ഹാനികരമായി ബാധിക്കുന്ന തരത്തിലാണ് ഇവരുടെ പ്രവർത്തനമെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി.വി.ബൈജു,സെക്രട്ടറി പി.ജെ.സെബാസ്റ്റ്യൻ, ട്രഷറർ വി.വിനോദ്, പ്രമോദ് എന്നിവർ പറഞ്ഞു.