d

ആലപ്പുഴ : അച്ഛന് വിളിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സംഘടനാപ്രശ്നങ്ങൾ പരിഹരിക്കേണ്ടയാൾ തീ ആളിക്കത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുന്നപ്രയിലെ വീട്ടിൽ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു സുധാകരൻ. പാർട്ടി സഖാവിനെ തന്തയ്ക്ക് വിളിക്കാനുള്ള ധൈര്യം എവിടെനിന്ന് വന്നു. ജനങ്ങൾ അന്തം വിട്ടുനിൽക്കുകയാണ്. ഇവർക്കെതി​രെ ജില്ലാക്കമ്മിറ്റി വേണ്ടതുപോലെ ചെയ്തുകൊള്ളും. താൻ യുദ്ധമൊന്നും ചെയ്തില്ലല്ലോയെന്നും തന്നെപ്പറ്റി പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടിയാണുണ്ടായതെന്നുമായി​രുന്നു അനുനയനീക്കത്തെപ്പറ്റി​യുള്ള ചോദ്യത്തി​ന് ജി. സുധാകരന്റെ മറുപടി​.

പാർട്ടിയോട് ചേർന്നുനിൽക്കാൻ സജി ചെറിയാൻ പറഞ്ഞാൽ താൻ പാർട്ടിയിൽ ഇല്ലെന്നല്ലേ പച്ചമലയാളം. ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കേണ്ട ആൾ ഇല്ലാത്തത് പറഞ്ഞ് തീ ആളിക്കത്തിക്കുന്നു.

പാർട്ടി അംഗങ്ങൾ ഫേസ് ബുക്ക് പോസ്റ്റിടുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗരേഖ ഉണ്ട്. അത്തരം കാര്യങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുത്താൽ പാർട്ടിയുടെ വി​ശ്വാസ്യത വർദ്ധിക്കും. ജില്ലാസെക്രട്ടറിക്ക് കാര്യങ്ങൾ ബോദ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. ഫേസ് ബുക്കിൽ പോസ്റ്റിട്ടവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് നേതാക്കൾ പറഞ്ഞതെന്നും സുധാകരൻ വെളി​പ്പെടുത്തി​.

സി.​പി.​എം​ ​അ​നു​ന​യം

​ത​നി​​​ക്കെ​തി​​​രെ​യു​ണ്ടാ​കു​ന്ന​ ​തു​ട​ർ​ച്ച​യാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​ ​പേ​രി​​​ൽ​ ​നേ​താ​ക്ക​ൾ​ക്കെ​തി​​​രെ​ ​പ​ര​സ്യ​പ്ര​തി​ക​ര​ണം​ ​ന​ട​ത്തി​​​യ​ ​മു​ൻ​ ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​സി​​.​പി.​എം​ ​നീ​ക്കം.​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​സി.​എ​സ്.​സു​ജാ​ത,​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​നാ​സ​ർ,​ ​ജി​ല്ല​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​എം.​സ​ത്യ​പാ​ല​ൻ​ ​എ​ന്നി​വ​ർ​ ​ഇ​ന്ന​ലെ​ ​ജി.​സു​ധാ​ക​ര​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.
കേ​ര​ള​ ​സ്റ്റേ​റ്റ് ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ന്റെ​ ​മു​ഖ​മാ​സി​ക​യാ​യ​ ​'​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​"​യു​ടെ​ ​പേ​രി​ലു​ള്ള​ ​പ്ര​ഥ​മ​ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ​ ​പു​ര​സ്കാ​ര​ദാ​ന​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക്ഷ​ണി​ക്കാ​നാ​ണ് ​നേ​താ​ക്ക​ളെ​ത്തി​​​യ​ത്.​ ​ഞാ​യ​റാ​ഴ്ച​ ​മ​ങ്കൊ​മ്പി​ലാ​ണ് ​പ​രി​പാ​ടി.​ ​എം.​എ.​ ​ബേ​ബി,​ ​എം.​വി.​ഗോ​വി​ന്ദ​ൻ,​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
സു​ധാ​ക​ര​ന്റെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​നും​ ​എ.​കെ.​ ​ബാ​ല​നും​ ​രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​വി​ഷ​യ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.​ ​സ​ജി​ ​ചെ​റി​യാ​നും​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​നാ​സ​റി​നു​മെ​തി​രെ​ ​ഇ​ന്ന​ലെ​യും​ ​ഒ​രു​ ​ചാ​ന​ലി​ൽ​ ​ജി.​സു​ധാ​ക​ര​ൻ​ ​ആ​ഞ്ഞ​ടി​ച്ചി​രു​ന്നു.​ ​വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്റെ​ ​സ​ഹോ​ദ​രി​ ​ആ​ഴി​ക്കു​ട്ടി​ക്ക് ​അ​ന്ത്യാ​ജ്ഞ​ലി​ ​അ​ർ​പ്പി​ച്ച് ​മ​ട​ങ്ങും​ ​വ​ഴി​യാ​ണ് ​സി.​എ​സ്.​സു​ജാ​ത​യും​ ​ആ​ർ.​നാ​സ​റും​ ​ജി.​സു​ധാ​ക​ര​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ത്.
വ​രാ​നി​രി​ക്കു​ന്ന​ ​എ​ല്ലാ​ ​പാ​ർ​‌​ട്ടി​​​പ​രി​പാ​ടി​ക​ളി​ലും​ ​ജി.​സു​ധാ​ക​ര​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​റ​പ്പാ​ക്കാ​നാ​ണ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നീ​ക്കം.​ ​ജി.​സു​ധാ​ക​ര​നെ​തി​രെ​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​പാ​ടി​ല്ലെ​ന്ന് ​നേ​താ​ക്ക​ൾ​ക്ക് ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യാ​ണ് ​സൂ​ച​ന.​ ​സു​ധാ​ക​ര​ന്റെ​ ​പ​രാ​തി​ക​ളി​ൽ​ ​എ​ടു​ത്ത​ ​ന​ട​പ​ടി​ക​ൾ​ ​ജി​​​ല്ലാ​നേ​തൃ​ത്വം​ ​നേ​രി​ട്ട് ​അ​ദ്ദേ​ഹ​ത്തെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക​യും​ ​പാ​ർ​ട്ടി​നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​പ​ര​സ്യ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്ത​താ​യി​​​ ​സൂ​ച​ന​യു​ണ്ട്.