ambala

അമ്പലപ്പുഴ: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പുറക്കാട് പഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങൾക് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. 17 ഗ്രൂപ്പുകളിലെ 197 അംഗങ്ങൾക്കായി 1,47,22,790 കോടി രൂപയാണ് നൽകിയത്. എച്ച്. സലാം എം .എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് അദ്ധ്യക്ഷനായി. പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയ അജേഷ്, കെ.രാജീവൻ, അംഗം ഡി. മനോജ്, കോർപ്പറേഷൻ എ. ജി. എം വി. പി. അലോഷ്യസ്, മെമ്പർ സെക്രട്ടറി എസ് .സജിത, സി.ഡി.എസ് ചെയർപേഴ്സൺ മണിയമ്മ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ് .സുദർശനൻ സ്വാഗതം പറഞ്ഞു.