ആലപ്പുഴ:കേരളത്തിലെ സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ഇന്ന്ആലപ്പുഴയിൽ സ്വീകരണം നൽകും. യാത്രയ്ക്ക് കിടങ്ങറയിൽ നിന്ന് നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടുകൂടി ആലപ്പുഴ അഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. തുടർന്ന് രാവിലെ 10ന് നടക്കുന്ന ജില്ലാ തല ഹൈന്ദവ നേതൃസമ്മേളനത്തിൽ കേരളത്തിലെ വിവിധ പരമ്പരയിലും ഇതര സന്യാസി ശ്രേഷ്ഠൻമാർ പങ്കെടുക്കും. പ്രീതി നടേശൻ അദ്ധ്യക്ഷത വഹിക്കും. മാർഗദർശകമണ്ഡലം അദ്ധ്യക്ഷൻ സ്വാമി ചിതാനന്ദ പുരി മർഗ നിർദ്ദേശം നൽകും. മഹാ സമ്മേളനം ശോഭയാത്രയോടെ ആലപ്പുഴ ചിന്മയ സ്കൂൾ മൈതാനത്ത് എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനന്ദതീർത്ഥപാദർ, സ്വാമി ചിതാനന്ദ പുരി, ഉമ്പർനാട് സിദ്ധാശ്രമ മഠാധിപതി സത്സ്വരൂപാനന്ദ സരസ്വതി, മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി,സ്വാമി അയ്യപ്പദാസ്, സംബോദ് ഫൗഡേഷൻ കേരള ഘടകം ആചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി തുടങ്ങിയ സന്യാസി ശ്രേഷ്ഠൻമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളത്തിൽ സ്വാമി അയ്യപ്പദാസ് , സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി, സംയോജകർ കെ.ആർ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.