മാന്നാർ : സാമൂഹിക - പരിസ്ഥിതി സംഘടനയായ മിലൻ 21ന്റെ വാർഷിക സമ്മേളനം ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 9 ന് രജിസ്ട്രേഷൻ, 10 ന് വാർഷിക സമ്മേളന റിപ്പോർട്ട് അവതരണം, ചർച്ച എന്നിവ നടക്കും. സമ്മേളനം, സെമിനാർ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ സി.ആർ നീലകണ്ഠൻ നിർവഹിക്കും. ദേശീയ പുരസ്കാര ജേതാക്കളായ എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ(റിട്ട.), എൻ.പി അബ്ദുൽ അസീസ്, രാജേന്ദ്രപ്രസാദ് അമൃത എന്നിവരെയും ഹരിതകർമ്മ സേനാംഗങ്ങളേയും ചടങ്ങിൽ ആദരിക്കും. വൈകിട്ട് 3 ന് ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക സമിതി പ്രസിഡന്റ് ഗോപി മോഹനൻ കണ്ണങ്കര അദ്ധ്യക്ഷനാകുന്ന സാംസ്കാരിക സമ്മേളനം പത്രപ്രവർത്തകൻ ഡോ.ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന് കലാപരിപാടികളും ഗാനസസ്യയും.മിലൻ 21 ഭാരവാഹികളായ ഡോ.ഒ.ജയലക്ഷ്മി, പി.എ.എ ലത്തീഫ്, പി.ബി.സലാം, രാജേന്ദ്രപ്രസാദ് അമൃത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.