കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൻ 342-ാം നമ്പർ ചിറക്കടവം ശാഖയിൽ പുതുതാതി നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം രാവിലെ 8.30 ന് സ്വാമി വിശുദ്ധാനന്ദ നിർവ്വഹിക്കും. ശിവഗിരി മഹാസമാധി മാതൃകയിലാണ് നിർമ്മാണം.ഇതോടനുബന്ധിച്ച് നടക്കുന്ന യോഗം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും.ശാഖായോഗം പ്രസിഡന്റ് പി.എസ് ബേബി,സെക്രട്ടറി വി.സുരേഷ് ബാബു എന്നിവർ സംസാരിക്കും.