
വള്ളികുന്നം: വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂളിൽ സ്ഥാപക മാനേജർ പുതുക്കാട്ട് കെ.പി കൃഷ്ണൻ വൈദ്യരുടെ 46-ാം ചരമവാർഷികം ആചരിച്ചു.പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ടി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാഅദ്ധ്യാപകൻ ശ്രീനി ബി.എൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.ജെ ബിന്ദു മുഖ്യപ്രഭാഷണം നടത്തി.മുൻഹെഡ് മാസ്റ്റർ പി. രാമചന്ദ്രൻപിള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.സുനിൽ മണിമന്ദിരം, മാനേജർ കെ. ബാലചന്ദ്രൻ, ഐ. പാത്തുമ്മബീവി, അനുശ്രീ.കെ,കെ.പി അനിൽകുമാർ, വീണ.ആർ, ഹിബാ ഫാത്തിമ, എന്നിവർ അനുസ്മരണം നടത്തി. കൈലാസ് എ.കെ നന്ദി പറഞ്ഞു.