കായംകുളം: കായംകുളം നഗരസഭ വികസന സദസ് നാളെ ന് ഉച്ചക്ക് 2 മുതൽ കദീശ ഓഡിറ്റോറിയത്തിൽ നടക്കും.
യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാൽ എം.പി മുഖ്യ പ്രഭാഷണം നടത്തും.
ജില്ലാ കളക്ടർ അലക്സ് വർഗീസ്സ് പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ
റിസോർസ് പേഴ്സൺ രഞ്ജിത്. ആർ നായർ അവതരിപ്പിക്കും.നഗരസഭയുടെ വികസന നേട്ടങ്ങൾ മുനിസിപ്പൽ സെക്രട്ടറി എസ്. സനിലും പ്രോഗ്രസ് കാർഡ് ചെയർപേഴ്സണും അവതരിപ്പിക്കും.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം ഓൺലൈനായി അവതരിപ്പിക്കും.