ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും ആയുർവേദ അസോസിയേഷൻ ഒഫ് ഇന്ത്യ ഹരിപ്പാട് ഏരിയ കമ്മിറ്റിയും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ 104 -ാം ക്യാമ്പ് നാളെ മുട്ടം വസഥം പകൽവീട് അങ്കണത്തിൽ നടക്കും. രാവിലെ 9 ന് ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളി ഉദ്ഘാടനം ചെയ്യും. ഡോക്ടർമാരായ ഗംഗ ബി. എസ്, ദീപ്തി കെ. ബി, സൽമാൻ, ഫൈസൽ, ധന്യ ആർ. പിള്ള എന്നിവർ രോഗികളെ പരിശോധിക്കും. 55 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്‌ വേണ്ടിയാണ് ക്യാമ്പ് നടത്തിവരുന്നത്.