photo

ചേർത്തല: നഗരസഭയുടെ നേതൃത്വത്തിൽ വികസന സദസും തൊഴിൽമേളയും നടത്തി.നഗരസഭ ടൗൺ ഹാളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.വികസന സദസിലൂടെ ജനാധിപത്യത്തിന്റെ പുതിയ മുഖമാണ് സർക്കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.കഞ്ഞിക്കുഴി ബി.ഡി.ഒ സി.വി.സുനിൽ സംസ്ഥാന സർക്കാരിന്റെ വികസന,ക്ഷേമ പ്രവർത്തനങ്ങളും നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് നഗരസഭയുടെ പ്രോഗ്രസ് റിപ്പോർട്ടും അവതരിപ്പിച്ചു.
വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.സാബു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.എം.ബാബു എന്നിവർ ഓപ്പൺ ഫോറം നയിച്ചു. ജി.രജ്ഞിത്ത്,ശോഭ ജോഷി,മാധുരി സാബു,ഏലിക്കുട്ടി ജോൺ,പി. ഉണ്ണികൃഷ്ണൻ,എ.അജി,ലിസി ടോമി,ഷീജ സന്തോഷ്,അഡ്വ.പി.ജ്യോതിമോൾ എന്നിവർ സംസാരിച്ചു.