fhrtfbv

കായംകുളം : കടന്നൽ കുത്തേറ്റ് രണ്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടമ്പിൽ ഗവ.യുപി സ്കൂൾ നാലാം ക്ളാസ് വിദ്യാർത്ഥികളായ ധ്രുവ ദേവ് .ആദി നാരായണൻ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് റൂമിൽ നിന്നും ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുവരെയും കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു