മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ 2026 ജനുവരി 4 മുതൽ ജനുവരി 18 വരെ നടക്കുന്ന ഉപനിഷദ് - ഗീതാസത്രം,
അഷ്ടോത്തര ശത നാമ ദശ ലക്ഷാർച്ചന യജ്ഞത്തിന്റെ സ്വാഗതസംഘ രൂപീകരണം 19ന് വൈകിട്ട് 4 ക്ഷേത്രത്തിലെ അമ്മ ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗതസംഘ രൂപീകരണ ഉദ്ഘാടനം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ മകനും യജ്ഞാചാര്യനുമായ മള്ളിയൂർ പരമേശ്വരൻ നമ്പുതിരി നിർവ്വഹിക്കും. ചടങ്ങിൽ ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. കൺവെൻഷൻ പ്രസിഡൻ്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനാകും.