മാവേലിക്കര: മണ്ഡപത്തിൻ കടവിലെ ആറാട്ട് മണ്ഡപത്തിലെ കൽവിളക്കുകളും കൂമ്പും ഉൾപ്പടെ തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്, മറ്റ് ഹിന്ദു സംഘടനകളുടെ സംയുക്ത സഹകരണത്തോടെ നമജപ പ്രതിഷേധം സംഘടിപ്പിക്കും. 18ന് വൈകിട്ട് 4.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻപിൽ നിന്ന് ആരംഭിക്കുന്ന നാമജപ പ്രതിഷേധ മാർച്ച് മണ്ഡപത്തിൻ കടവിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ യോഗം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വഅനിൽ വിളയിൽ ഉദ്ഘാടനം ചെയ്യും. ഡോ.പ്രദീപ് ഇറവങ്കര അധ്യക്ഷനാവും. ബജ്രംഗദൾ സംസ്ഥാന മിലൻ പ്രമുഖ് എൻ.രാജൻ, വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രസിഡൻ്റ് ജി.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.