അമ്പലപ്പുഴ: 79-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായ കലാസാഹിത്യമത്സരങ്ങൾ ഇന്ന് മുതൽ നടക്കും. ഇന്ന് രാവിലെ 9.30 ന് കപ്പക്കട പി .കെ. ചന്ദ്രാനന്ദൻ സ്മാരക ഹാളിൽ കലാമത്സര കമ്മറ്റി കൺവീനർ ഡി. പ്രേംചന്ദ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നാടക സംവിധായകൻ ജോബ് മഠത്തിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ച എച്ച് .സുബൈർ സ്വാഗതവും ടി.എസ്. ജോസഫ് നന്ദിയും പറയും. തുടർന്ന് പെൻസിൽ ഡ്രോയിങ് , പെയിന്റിംഗ് വാട്ടർ കളർ മത്സരങ്ങളും ഉച്ചയ്ക്കു ശേഷം ഉപന്യാസരചന , കഥാരചന കവിതാ രചനയും നടക്കും. നാളെ രാവിലെ 9. 30 മുതൽ കവിതാ പാരായണം ,പ്രസംഗം , ക്വിസ് എന്നീ മത്സരങ്ങളും വൈകിട്ട് 6ന് പുന്നപ്ര സമരഭൂമിയിൽ കൈ കൊട്ടിക്കളി മത്സരവും നടക്കും. 20 ന് രാവിലെ 9.30 മുതൽ സമരഭൂമിയിൽ ലളിതഗാനം, വിപ്ലവഗാനം മാപ്പിളപ്പാട്ട്, നാടൻപാട്ട് എന്നീ മത്സരങ്ങളും അരങ്ങേറും.