ആലപ്പുഴ: കേരളത്തിലെ വിവിധ പരമ്പരയിലും ആശ്രമങ്ങളിലുമുള്ള സന്ന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ജില്ലയിലെത്തി. മാർഗദർശകമണ്ഡലം കേരളത്തിന്റെ നേതൃത്വത്തിലുള്ള യാത്രയെ കിടങ്ങറയിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് സംഘടിപ്പിച്ച ജില്ലാതല ഹൈന്ദവ നേതൃത്വസമ്മേളനത്തിൽ മാർഗദർശകമണ്ഡലം അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദനപുരി ധർമ്മസന്ദേശം നൽകി. എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ അദ്ധ്യക്ഷയായി. സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സ്വാമി പ്രണവസ്വരൂപാനന്ദ, സ്വാമി ശിവബോധാനന്ദ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അധ്യാത്മാനന്ദ സരസ്വതി തുടങ്ങിയ സംസാരിച്ചു.