pothichor-vitharanam

മാന്നാർ: കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ 48-ാമത് പൊതിച്ചോറ് വിതരണവും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവിലേക്ക് സർക്കാർ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ജി.കൃഷ്ണകുമാറിനെ ആദരിക്കലും ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്നു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ സലിം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വർണമ്മ, ബ്ലോക്ക് പഞ്ചായത്തംഗം സുജാ രാജീവ്, ജി.കൃഷ്ണകുമാർ, പ്രസന്നകുമാർ, സുരേഷ് തെക്കേകാട്ടിൽ, സുഭാഷ് ബാബു.എസ്, ബിന്ദു കളരിക്കൽ, ചീഫ് മാനേജർ കൃപാനന്ദൻ, മാനേജർ പ്രസന്നകുമാരി, സലിം ചാപ്രായിൽ എന്നിവർ സംസാരിച്ചു. പുലിയൂർ ശാന്തിതീരത്ത് നടന്ന പൊതിച്ചോറ് വിതരണം മാന്നാർ സൗഹൃദവേദി ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി രഞ്ജിത്ത് അമ്മാസ് ഫാ.സാമുവേലിന് നൽകി ഉദ്ഘാടനം ചെയ്തു. ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ നടന്ന പൊതിച്ചോറ് വിതരണം മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗ്ഗാ ദേവീ ക്ഷേത്ര പ്രസിഡന്റ് കെ.മദനേശ്വരൻ ജിത്തു തങ്കച്ചന് നൽകി ഉദ്ഘാടനം ചെയ്തു.