മാന്നാർ: ലോകമെമ്പാടും പിങ്ക് ഒക്ടോബർ എന്ന പേരിൽ സ്തനാർബുദത്തിനെതിരെ ഈ മാസം പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായി , മാന്നാർ നാഷണൽ ഗ്രന്ഥശാലയും പുഷ്പഗിരി മെഡിക്കൽ കോളേജും സംയുക്തമായി ഇന്ന് രാവിലെ 10.30 ന് ഗ്രന്ഥശാല ഹാളിൽ സ്തനാർബുദ ക്യാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. പുഷ്പഗിരി മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ.വി.യു തങ്കമ്മ ക്ലാസ് നയിക്കും.