ksy

ഹരിപ്പാട്: ജില്ലാസ്‌കൂൾ കായികമേളയിലെ കുട്ടികൾക്ക് മതിയായ സംരക്ഷണമൊരുക്കാൻ ഹരിപ്പാട് ബോയ്സ് സ്കൂൾ അധികൃതർ തയ്യാറാകാത്തതിൽ

പ്രതിഷേധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിവിധ ദിനങ്ങളിലായി വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഉറപ്പുവരുത്താൻ ചുമതലപ്പെട്ട അദ്ധ്യാപകർ വിദ്യാർത്ഥികളെ അനുഗമിച്ചില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് കെ.എസ്‌.യു പ്രതിഷേധിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് മനു നങ്ങ്യാർകുളങ്ങര, ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽനാഥ്, രാഹുൽ രാജൻ, നവനീത് ചേപ്പാട്, സൈമൺ കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി. കൂടുതൽ അദ്ധ്യാപകർക്ക് ചുമതല നൽകി വിഷയം പരിഹരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു.