മാന്നാർ : എസ്.കെ.എസ്.എസ് എഫ് മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ജീലാനി സമ്മേളനവും ശൈഖാനി അനുസ്മരണ പ്രാർത്ഥനാ സംഗമവും ശംസുൽ ഉലമ നഗറിൽ (മാന്നാർ എസ്.എം.ഐ ഹാൾ) നാളെ നടക്കും. സയ്യിദ് അബ്ദുല്ല തങ്ങൾ ദാരിമി അൽ ഐദ്രൂസി നേതൃത്വം നൽകും. വൈകിട്ട് 6.30 മുതൽ നടക്കുന്ന ചടങ്ങിൽ മാലപാരായണം, ശംസുൽ ഉലമ മൗലിദ്, അനുസ്മരണം, കൂട്ട പ്രാർത്ഥന, അന്നദാനം എന്നിവ നടക്കും.