ബുധനൂർ: ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ബോട്ടണിയിൽ (സീനിയർ) താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446183769.