ambala

അമ്പലപ്പുഴ: ഭിന്നശേഷി മേഖലയിൽ ഗാന്ധിഭവൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി വാരാചരണവും ദിവ്യാങ് കലോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , എച്ച്. സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി, ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് മാസ്റ്റർ യാസീൻ, ഐഎംഎസ് ധ്യാന ഭവൻ ഡയറക്ടർ ഫാ. പ്രശാന്ത്, സിസ്റ്റർ മോളി, എം .ആർ. രാജേഷ് കുമാർ, നാസർ പുല്ലുളങ്ങര, പാസ്റ്റർ സജി,ബിജു എസ്. എസ്, അൻവർ 108, അജിത്ത് കൃപ, ജാഫർ പുന്നപ്ര എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതവും സിസ്റ്റർ ആഞ്ചല നന്ദിയും പറഞ്ഞു.