ആലപ്പുഴ: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിശ്വാസികളോട് സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം എ.ഐ.സി.സി പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ആലപ്പുഴയിൽ സ്വീകരണം നൽകി .പരിപാടി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ ടി.എൻ.പ്രതാപൻ, മാനേജർ കെ.പി.ശ്രീകുമാർ, ഡി.സി .സി പ്രസിഡൻറ് അഡ്വ.ബി.ബാബുപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എബി കുര്യാക്കോസ്, കറ്റാനം ഷാജി, എം.ജെ.ജോബ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോൻ, കെ.പി.സി.സി സെക്രട്ടറി ബി.ബൈജു, ബ്ലോക്ക് പ്രസിഡന്റുമാരായ ജി. സഞ്ജീവ് ഭട്ട്, കെ.എ.സാബു, എം.എസ്.ചന്ദ്രബോസ്, സി.വി.രാജീവ്. ടി സുബ്രഹ്മണ്യസ് എന്നിവർ സംസാരിച്ചു.