ആലപ്പുഴ : സെന്റ് ജോസഫ്സ് വനിതാ കോളജ് ബോട്ടണി വിഭാഗവും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ചേർന്നു കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച "മാപ്പിംഗ് ബയോഡൈവേഴ്സിറ്റി: ജി.ഐ.എസ് ആപ്ലിക്കേഷൻസ് ഫോർ കൺസർവേഷൻ" എന്ന ദ്വിദിന ശില്പശാല സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എ. എ. ഉഷ അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയുടെ ആദ്യ ദിനം ഹെഫ്റ്റ് റിസർച്ച് ഹബ്ബ് പ്രൈവറ്റ് ലിമിറ്റഡിലെ ജി.ഐ.എസ് അനലിസ്റ്റ് വി.ജെ.രഞ്ചു , എം. ജി സർവകലശാലയിലെ ഡോ.ആർ. സതീഷ് (സെന്റർ ഫോർ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്), സ്കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസിലെ കോഴ്സ് കോഡിനേറ്റർ ഡോ.എബിൻ വർഗീസും, രണ്ടാം ദിനം പ്രൈം ടെക്നോളജി സർവീസസിലെ ജി.ഐ.എസ് അനലിസ്റ്റ് റോസ്മി ജോസഫും പ്രഭാഷണവും തുടർന്ന് പ്രായോഗിക പരിശീലനവും നടത്തി. ഐ.ക്യു.എ.സി കോർഡിനേറ്റർ ഷാരോൺ.ഡി.കുൻഹ, ബോട്ടണി വിഭാഗം മേധാവി ഡോ. ആർ.നിഷാ നായർ എന്നിവർ സംസാരിച്ചു.