
കായംകുളം: ഏഴാമത് അഖിലകേരള ടെക്‌നിക്കൽ ഹൈസ്ക്ക്കൂൾ ശാസ്ത്ര സാങ്കേതികമേള കൃഷ്ണപുരം ഗവ:ടെക്നിക്കൽ ഹൈസ്‌കൂളിൽ തുടങ്ങി.19 ന് സമാപിക്കും.കെ.പി.എ.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടുകൂടിയാണ് മേളയ്ക്ക് ആരംഭമായത്. വൈകിട്ട് മന്ത്രി .ആർ ബിന്ദു മേള ഉദ്ഘാടനം ചെയ്തു. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ വിദ്യാർഥികളുടെ തത്സമയ മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് ആറുമണിക്ക് ഹരിപ്പാട് ചെങ്ങന്നൂർ ഗവ.ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫാഷൻ ഷോയും തുടർന്ന് ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാസന്ധ്യയും നടക്കും. നാളെ എക്‌സിബിഷൻ നടക്കും.. സമാപന സമ്മേളനം വൈകിട്ട് മൂന്നുമണിക്ക് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.