
ആലപ്പുഴ: സത്യസായി ബാബയുടെ 100-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സഞ്ചരിക്കുന്ന പ്രേമ പ്രവാഹിനി രഥഘോഷയാത്രയ്ക്ക് ആലപ്പുഴയിൽ സ്വീകരണം നൽകി. ആലപ്പുഴ സമിതിയിലെ ആഘോഷ പരിപാടികൾക്ക് ശ്രീസത്യസായി പബ്ലിക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രേംസായി ഹരിദാസ് നേതൃത്വം നൽകി. സമിതി കൺവീനർമാരായ തുളസീദരൻ പിള്ള, വേണുഗോപാൽ, സുരേഷ്, വേലായുധൻ നായർ, സോമശേഖർ, വാസുദേവൻ നായർ,രാജലക്ഷ്മി, ആശാ കുമാർ, സരസ്വതി അമ്മ, സിന്ധു, ലതാ ബാബു, വിവേക് ബാബു, ശശിധരൻ നായർ, കൃഷ്ണകുമാർ, രഘു എന്നിവർ നേതൃത്വം വഹിച്ചു.