ആലപ്പുഴ: നഗരസഭയിലെ വെള്ളാപ്പള്ളിപ്പാലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവഴിച്ച് സിവ്യൂ, പവർഹൗസ് വാർഡുകളെ ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടനയോഗത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ സ്വാഗതം പറയും. കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, വെള്ളാപ്പള്ളി അസീസി ചർച്ച് വികാരി ഫാ.ആന്റണി തട്ടകത്ത്, ഫാ.സെബാസ്റ്റ്യൻ പുളിക്കൽ, എം.ആർ. പ്രേം, എം.ജി. സതീദേവി, എ.എസ്. കവിത, നസീർപുന്നയ്ക്കൽ, ആർ.വിനീത തുടങ്ങിയവർ സംസാരിക്കും.