ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനം വർണ്ണോത്സവമായി ആഘോഷിക്കും. ജില്ലാതല ഉദ്ഘാടനം 23ന് രാവിലെ 10 ന് ജവഹർ ബാലഭവനിൽ ജില്ലാ കലക്ടർ അലക്സ് വർഗീസ് നിർവഹിക്കും.11ന് ഹയർ സെക്കൻഡറി,ഹൈസ്കൂൾ വിദ്യാർഥികളുടെയും 2ന് എൽ.പി,യു.പി തല പ്രസംഗ മത്സരം നടക്കും. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലാണ് മത്സരം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്കൂൾ ഐ.ഡി സാക്ഷ്യപത്രമായി ഹാജരാക്കണം. ശിശുദിന റാലി മുല്ലക്കൽ പോപ്പി ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും.പൊതുസമ്മേളനം ജി. എച്ച് എസിൽ നടക്കും. വർണ്ണോത്സവത്തിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ നവംബർ ആദ്യവാരം നടത്തും.ശിശുക്ഷേമ സമിതി പ്രസിഡന്റ് കൂടിയായ കളക്ടർ ചെയർമാനും സെക്രട്ടറി കെ.ഡി.ഉദയപ്പൻ കൺവീനറുമായി വിവിധ സബ്കമ്മറ്റികൾ രൂപീകരിച്ചു. കെ.പി. പ്രതാപൻ, കെ.നാസർ, നസീർ പുന്നക്കൽ,ടി.എ. നവാസ്, ജയലക്ഷ്മി ഗിരീഷൻ എന്നിവർ സംസാരിച്ചു. മത്സരങ്ങളെക്കുറിച്ച് അറിയാൻ ഫോൺ: 8891010637.