
ഹരിപ്പാട് : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാർത്തികപ്പള്ളി കോളേജ് ഒഫ് അപ്ലൈഡ് സയൻസിലെ മൂന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെയും ടെക്നിക്കൽ ഫെസ്റ്റ് നെക്സോറ 2025ന്റെയും ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷനായി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ സ്വാഗതം പറഞ്ഞു. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് 19-ന് സമാപിക്കും. ഗവേഷണ-സാങ്കേതിക വിദ്യകളുടെ നവതരംഗം 16 വ്യത്യസ്ത സ്റ്റാളുകളിലൂടെ അവതരിപ്പിക്കുന്ന ഈ ഫെസ്റ്റ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അറിവിന്റെയും അനുഭവങ്ങളുടെയും വേദിയായി മാറും. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനുഷ്യ.യു, വാർഡ് മെമ്പർ നിബു.കെ. എൻ, പി.ടി.എ. പ്രസിഡന്റ് അൻസർ പി., ടെക്നിക്കൽ ഫെസ്റ്റ് കോർഡിനേറ്റർ അജീഷ് ആർ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി എൽ. നന്ദി പറഞ്ഞു.