
ആലപ്പുഴ: പ്രമുഖ അന്തർദേശീയ ബാസ്കറ്റ്ബാൾ പരിശീലകൻ റിച്ചാർഡ് ലീ ബ്രൂക്‌സിന്റെ നേതൃത്വത്തിൽ വൈ.എം.സി.എയിൽ ബാസ്കറ്റ്ബാൾ ക്ലിനിക് നടന്നു.
ബാസ്‌കറ്റ്‌ബാൾ പരിശീലകർക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വികസനത്തിനുള്ള അവസരം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എ.ഡി.ബി.എ പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ്, പി.ആർ.ഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു, മെഡിവിഷൻ മാനേജിംഗ് ഡയറക്ടർ ബിബു പുന്നൂരാൻ, വൈ.എം.സി.എ വൈസ് പ്രസിഡന്റ് സുനിൽ മാത്യു ഏബ്രഹാം, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, മായ ബ്രൂക്സ് എന്നിവർ പങ്കെടുത്തു.