മാന്നാർ: സംസ്ഥാന സർക്കാരിന്റെയും മാന്നാർ ഗ്രാമ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് കൊണ്ട് മാന്നാർ ഗ്രാമ പഞ്ചായത്ത് വികസന സദസ് ഇന്ന് രാവിലെ 10.30 ന് എസ്.എൻ.ഡി.പി യോഗം 68-ാം നമ്പർ കുട്ടംപേരൂർ ശാഖാ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷയാകും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് പ്രോഗ്രസ് റിപ്പോർട്ട്‌ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സലീന നൗഷാദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.