cszdvcdv

പൂച്ചാക്കൽ: തുറവൂർ ഉപജില്ല ശാസ്ത്രമേളയിൽ യു.പി വിഭാഗം സയൻസിൽ എസ്. എൻ.ഡി.എസ്.വൈ യു.പി സ്കൂളിന് അഞ്ചാം തവണയും കിരീടം. 32 പോയിന്റാണ് സ്കൂൾ നേടിയത്. യു.പി വിഭാഗം സോഷ്യൽ സയൻസിൽ 19 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി.ഗണിതശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി വിഭാഗങ്ങളിൽ എൽ.പി,യു. പി തലങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച്ചവച്ചത്. വിജയികളായ കുട്ടികളെയും അദ്ധ്യാപകരെയും സ്കൂൾ മാനേജർ എസ്‌.രാജേഷ്, പി.ടി.എ പ്രസിഡന്റ്‌ ജിൻസി എന്നിവർ അഭിനന്ദിച്ചു.