1

കുട്ടനാട്: തലവടി വിദ്യാഭ്യാസ ഉപജില്ല സാമൂഹിക, ഗണിതശാസ്ത്ര, പ്രവർത്തി പരിചയ, ഐ.ടി മേള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തലവടി എ. ഇ. ഒ .എസ് അശോകൻ, ജനറൽ കൺവീനർ ഇ.സാജിത,ജോമോൻ ജോസഫ്, സിനി ജി. നായർ, പ്രധാന അദ്ധ്യാപിക വിജയലേഖ,സിന്ധു രമേശ് തുടങ്ങിയവർ സംസാരിച്ചു. 21,22 തീയതികളിൽ തലവടി ഗവ.ഹൈസ്ക്കൂൾ,​ ആനപ്രമ്പാൽ​ ദേവസ്വം യു.പി സ്ക്കൂൾ എന്നിവിടങ്ങളിൽ വച്ച് ശാസ്ത്രോത്സവം നടക്കും.