
മാന്നാർ : സി.പി.ഐ മാന്നാർ മണ്ഡലം അസി.സെക്രട്ടറിയായി അഡ്വ.ജി.ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു. ഹരികുമാർ പാണ്ടനാട്, വിനീത് വിജയൻ, സുജ രാജീവ്, മധു വെഞ്ചാൽ, സുരേഷ് ചേപ്പഴത്തിൽ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പി. ജി രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.ടി ജിസ്‌മോൻ,ജില്ലാ സെക്രട്ടറി അഡ്വ.എസ് സോളമൻ, ജില്ലാ എക്സിക്യൂട്ടീവംഗം കെ.ജി സന്തോഷ് എന്നിവർ സംസാരിച്ചു .