ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ 25ന് വൈകുന്നേരം 4ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെ മിനി മാരത്തോൺ സംഘടിപ്പിക്കും. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ ആയിരത്തി മുന്നൂറോളം വനിതകൾ പങ്കെടുക്കുന്ന മാരത്തോണിൽ 18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾ പങ്കെടുക്കും.സ്നേഹിതാ ജൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക, ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസലിംഗ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാക്കുക തുടങ്ങിയ നിലകളിൽ സ്നേഹിത നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകുകയാണ് മിനിമരത്തോണിന്റെ ലക്ഷ്യം.