തിരുവല്ല: ലൈഫ് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല കോട്ടമുറിയിൽ സ്ഥാപിച്ച മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെന്റർ 20ന് വൈകിട്ട് 3 30ന് ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും.

നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. മാർത്തോമാ സുറിയാനി സഭയുടെ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് . റവ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാക്ഷണം നടത്തും.സ്വിച്ച് ഓൺ കർമ്മം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ നിർവഹിക്കും കൊടിക്കുന്നിൽ സുരേഷ് എംപി ,ഫാ.എം സി പൗലോസ്,ഡോ.മുഹമ്മദ് ജാമിർ അക്സനി,സാമി വേദാനന്ദൻ, തോംസൺ പി വർഗീസ്,വിജയമമ്മ ഫിലേന്ദ്രൻ ,ജി.ആതിര, അഭിലാഷ് തുമ്പിനത്ത് ഗോപൻ ചെന്നിത്തല, മാത്യൂസ് കെ. ജേക്കബ് , ജോസഫ് ചാക്കോ ,പി .ഡി. ജോർജ്ജ് , ജോൺസൺ മണലൂർ , പി.എച്ച് . ഷാജി , സുരേഷ് കുമാർ ,വിനോദ് ഫിലിപ്പ് എന്നിവർ സംസാരിക്കും.

.അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുക എന്നതാണ് തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ ലക്ഷ്യം