
വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം' നക്ഷത്രത്തിളക്കം' സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ഡി. രോഹിണി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ളോക്ക് പഞ്ചായത്തംഗം വിജയൻ, അഭിലാഷ് കുമാർ, സുരേഷ് തോമസ് നൈനാൻ, പഞ്ചായത്തംഗങ്ങളായ മിനിപ്രഭാകരൻ, റൈഹാനത്ത്, ആർ.രാജി, ഉഷാ പുഷ്കരൻ, ശങ്കരൻകുട്ടിനായർ,രാജലക്ഷ്മി, ബിജി പ്രസാദ്, കോമളൻ, അർച്ചനാ പ്രകാശ്, തൃദീപ് കുമാർ, ഇന്ദുകൃഷ്ണ, വിജയലക്ഷ്മി, വിജയൻപിള്ള, ഗോപി, രാജീവ് കുമാർ, ഷീബ കെ.ടി , പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ സന്ധ്യ നന്ദി പറഞ്ഞു.