കായംകുളം : തിരുവനന്തപുരം - ബം​ഗളൂരു ഹംസഫർ എക്സ്പ്രസ് ട്രെയിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ബം​ഗളൂരുവിലേക്കുള്ള ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൽ യാത്രക്കാരുടെ നൽകിയ നിവേദനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി സംസ്ഥാന അ​ദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖാന്തിരം കേന്ദ്രറെയിൽവേ മന്ത്രിക്ക് കൈമാറിയിരുന്നു.