ആലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദി ആചരണ ഉദ്ഘാടന സമ്മേളനം, 93-ാമത് ശിവഗിരി തീർത്ഥാടനം, വിഭവ സമാഹരണം, വിവിധ പദയാത്ര സ്വീകരണങ്ങൾ, പദയാത്ര വിളംബര സന്ദേശം തുടങ്ങി​യവയെപ്പറ്റി​ ആലോചി​ക്കുന്നതി​നായി​ ഗുരുധർമ്മ പ്രചാരണസഭ മണ്ഡലം പ്രസിഡന്റമാർ, സെക്രട്ടറിമാർ, മാതൃസഭാ-യുവജന സഭാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കേന്ദ്ര സമിതി നേതാക്കൾ, ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നി​വരുടെ യോഗം ഇന്ന് രാവി​ലെ 10ന് ആലപ്പുഴ ശ്രീവിനായക ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ.പ്രസന്നകുമാർ, സെക്രട്ടറി മുട്ടം സുരേഷ് ശാന്തി എന്നിവർ അറിയിച്ചു.