saha

ആലപ്പുഴ: നവംബർ 14 മുതൽ 20 വരെ നടക്കുന്ന 72 മത് സഹകരണ വാരാഘോഷത്തിന്റെ സമാപനസമ്മേളന നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. 20 ന് ആലപ്പുഴകാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സിമ്പോസിയo, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. അമ്പലപ്പുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. എൻ. വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം കാഡ് ബാങ്ക് പ്രസിഡന്റ്‌ അഡ്വ.കെ.ആർ. ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അജയകുമാർ,മേഘനാഥൻ, സഹകരണ അസി.രജിസ്ട്രാർ പ്രീത, അസിസ്റ്റന്റ് ഡയറക്ടർ ജിഷ എന്നിവർ സംസാരിച്ചു.