ആലപ്പുഴ: കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റും ഹോർട്ടികോർപ് മുൻചെയർമാനുമായിരുന്ന ലാൽ വർഗീസ് കൽപ്പകവാടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർഷകർ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അനുസ്മരണം ഇന്ന് നടക്കും. കായംകുളം തച്ചടി പ്രഭാകരൻ സ്മാരക (കോൺഗ്രസ് ഭവൻ ) ഹാളിൽ ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന അനുസ്മരണ സമ്മേളനം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിക്കും.