കായംകുളം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി
കുഞ്ഞുങ്ങൾക്കായി സംഘടിപ്പിക്കുന്ന ദിവ്യാംഗ് കലോത്സവം കായംകുളം ടി.എ കൺവെൻഷൻ സെന്ററിൽ ഇന്ന് ആരംഭിക്കും.വൈകിട്ട് നാലിന്ന മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്ക സഭാ മെത്രാപ്പോലീത്ത ഡോ.ജോഷ്യാ മാർ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിക്കും.ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറയും. ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്‌കൂൾ രക്ഷാധികാരി രമേശ് ചെന്നിത്തല എം.എൽ.എക്ക് 25000രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്ന ദിവ്യാംഗ് സുരക്ഷാ ശ്രേഷ്‌ഠ പുരസ്‌കാരം നൽകും.യു പ്രതിഭ എം.എൽ.എ, സമസ്‌ത കേന്ദ്ര മുശാവറാ അംഗം എ.താഹ മുസ് ലിയാർ, ചെറുകോൽ ശുഭാനന്ദ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദ , ചലച്ചിത്ര നാടക നടൻ പ്രമോദ് വെളിയനാട്, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുള്ള കായംകുളം നഗരസഭ ചെയർപേഴ്‌സൺ പി.ശശികല, മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുക്കും. തുടർന്ന് ഗാന്ധി നാടകം അരങ്ങേറു. . നാളെ രാവിലെ 9 ന് ജില്ലയിലെ പതിനഞ്ചോളം സ്പെഷ്യൽ സ്‌കൂളുകളിൽ നിന്ന് രണ്ട് ബി.ആർ സികളിൽ നിന്നുമായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാമേള നടക്കും. സംസ്ഥാന ഉജല ബാല്യ പുരസകാര ജേതാക്കളായ ആദിത്യ സുരേഷ്, മുഹമ്മദ് യാസീൻ എന്നിവർ ചേർന്ന് തിരി തെളിക്കും. .സമാപന സമ്മേളനം സംസ്ഥാന ദിന്നശേഷി കമ്മീഷണർ പ്രൊഫ. പി.ടി.ബാബുരാജ് ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ എ.ജെ ഷാജഹാൻ, എസ്.കേശുനാഥ്,പാലമുറ്റത്ത് വിജയകുമാർ,ശ്രീജിത്ത് പത്തിയൂർ,ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ എന്നിവർ പങ്കെടുത്തു.