
കുട്ടനാട്: ബി.ജെ.പി കൈനകരി പഞ്ചായത്ത് കമ്മിറ്റി നേതൃസംഗമം കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.ആർ സജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ മനോജ് അദ്ധ്യക്ഷനായി. ബി.ജെ.പി കുട്ടനാട് മണ്ഡലം പ്രസിഡന്റ് സി.എൽ.ലെജുമോൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് മാത്യൂസ് ജോർജ് വാച്ചാപറമ്പിൽ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സുനീഷ് പ്രക്കോലിത്ര, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാത്യൂസ് തെക്കേപറമ്പിൽ, മഹിളാമോർച്ച ജില്ലാ ട്രഷറർ സ്മിത സുമേഷ്, ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.പി മനോജ്, സുനി ജയൻ, പി.സി ജയൻകുട്ടൻ, എം.എസ് ചന്ദ്രശേഖരൻ, ആർ.സുരേഷ്, പി.സി.മനോജ് തുടങ്ങിയവർ സംസാരിച്ചു.