
അമ്പലപ്പുഴ : പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെ യുവജന വിഭാഗമായ ഫെയറിന്റെ നേതൃത്വത്തിൽ ജില്ലാ തല ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. കോവിഡിനെത്തുടർന്ന് നിലച്ച ക്വിസ് മത്സരമാണ് പുന:രാരംഭിച്ചത്. ജില്ലയിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നായി 50 ഓളം ടീമുകൾ പങ്കെടുത്തു. അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മത്സരം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെയർ പ്രസിഡൻ്റ് മിഥുൻ മഞ്ജേഷ് അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.പി. കൃഷ്ണദാസ്, കുഞ്ചൻ നമ്പ്യാർ സ്മാരക ഭരണ സമിതിയംഗം എ.ഓമനക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് പി. അരുൺകുമാർ, ഗ്രന്ഥശാലാ സെക്രട്ടറി എൻ. എസ്. ഗോപാലകൃഷ്ണൻ, ഫെയർ സെക്രട്ടറി എസ് .മനോജ് എന്നിവർ സംസാരിച്ചു. പറവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അക്ഷിത് ദീപു, നവതേജ് കിരൺ എന്നിവർ ഒന്നാം സ്ഥാനവും, ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കന്ററിയിലെ ശ്രീമാധവ്, കാശിനാഥ് എന്നിവർ രണ്ടാം സ്ഥാനവും, പറവൂർ ഗവ. ഹയർ സെക്കന്ററിയിലെ അശ്വിൻ പി നായർ, എസ്. കെ .ദേവനന്ദൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്. പ്രഥമാധ്യാപിക പി.ബിന്ദുലേഖ സമ്മാനദാനം നടത്തി.