photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 5ാം വാർഡ് ശാസ്താങ്കൽ വിഷ്ണു ഭവനത്തിൽ ടി.ആർ.വിനോദിന് ബി.ഡി.ജെ.എസ് ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്‌.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ,ചേർത്തല മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ എന്നിവർ സംസാരിച്ചു. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.സോമൻ,ടി.ആർ.പൊന്നപ്പൻ,ജില്ലാ സെക്രട്ടറി ദിലീപ്കുമാർ,ട്രഷറർ പ്രകാശൻ കളപ്പുരയ്ക്കൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,അജി ഇടപ്പുങ്കൽ,രതീഷ് കോലോത്ത്,സാജൻ കടക്കരപ്പള്ളി,മുഹമ്മ മണ്ഡലം പ്രസിഡന്റ് മർഫി മറ്റത്തിൽ എന്നിവർ പങ്കെടുത്തു.

ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് 600 സ്‌ക്വയർ ഫീറ്റ് വീടാണ് ടി.ആർ.വിനോദിന് നിർമ്മിച്ചു നൽകിയത്.പൂർണമായി കോൺക്രീറ്റ് ചെയ്ത വീടിന് രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഉണ്ട്.വിനോദിന്റെ മകൾ ഭഗിനി നിവേദിതയുടെ വിവാഹം ഇന്ന് കൊക്കോതമംഗലം കോതക്കാട്ട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടക്കുകയാണ്.വിവാഹ തലേന്ന് വീടുകൂടി സ്വന്തമായതോടെ ഇരട്ടി മധുരമാണ് വിനോദിന്.രോഗിയായ വിനോദിന് ലൈഫ് പദ്ധതിയിൽ പോലും വീട് അനുവദിച്ച് നൽകാത്തതിനെ തുടർന്നാണ് ബി.ഡി.ജെ.എസ് ചേർത്തല മണ്ഡലം മുൻകൈയെടുത്ത് വീട് നിർമ്മിച്ചു നൽകിയത്.