
ആലപ്പുഴ : ആറാട്ടുവഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിനായി ഇറക്കിയ പൂഴി മഴയത്ത് ഒലിച്ച് റോഡിലേക്ക് ഇറങ്ങുന്നതിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിലും പ്രതിഷേധിച്ച് ചാത്തനാട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. റോഡിന്റെ പണി ഉടനടി പൂർത്തിയാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ചടങ്ങിൽ പി.എക്സ്.മാത്യു അദ്ധ്യക്ഷത വഹിച്ചു. സോളമൻ പഴമ്പാശ്ശേരി, അഡ്വ. ജയകുമാർ, സലിം ചാത്തനാട്, ബിനോയ്, ജോയ്, പി. ജയപാലൻ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.