hk

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ആലപ്പുഴ വടക്ക് ടൗൺ സനാതനം കുടുംബമേള സീനിയർ സിവിൽ ജഡ്ജ് പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സനാതനം യൂണിറ്റ് പ്രസിഡന്റ് എഡ്വിൻമാസിഡോ അദ്ധ്യക്ഷത വഹിച്ചു. കുടുംബമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ കായിക മത്സരങ്ങൾ മുൻ ജില്ലാ പൊലീസ് സൂപ്രണ്ട് വി.സി.സോമൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. അമ്മാൾ, യൂണിറ്റ് രക്ഷാധികാരി എം.വി മണി,യൂണിറ്റ് സെക്രട്ടറി കെ.ബി.സാധുജൻ, കെ. ശിവദാസ് , സണ്ണി തോമസ്,ജി ഗുരുദാസ്, എൻ.സെയ്ഫുദ്ദിൻ , പി ജയാനന്ദൻ എന്നിവർ സംസാരിച്ചു. കുടംബമേളയ്ക്ക് മുന്നോടിയായി പ്രസിഡന്റ് പതാക ഉയർത്തി.